---
title: "'ചെങ്കൊടി തൊട്ട് കളിക്കേണ്ട';  പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ"
english_title: "'Don't play with the red flag'. CPM Activists Protest Against PV Anwar MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238525/dont-play-with-the-red-flag-cpm-activists-protest-against-pv-anwar-mla"
published_at: "2024-09-27T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6cf890ea39_cpim.jpg"
keywords: []
---

# 'ചെങ്കൊടി തൊട്ട് കളിക്കേണ്ട';  പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ

> **Lead Summary:**  മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. 'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.

## Article Content

 മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. 'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്ന മുദ്രാവാക്യം മുഴക്കിയും അൻവറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം.

ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. 'ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും' എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരിൽ പ്രവർത്തകർ പ്രതിഷേധിച്ചത്. നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു.

കോഴിക്കോട് ടൗണിൽ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. വരും ദിവസങ്ങളിലും അൻവറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238525/dont-play-with-the-red-flag-cpm-activists-protest-against-pv-anwar-mla)