---
title: "കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി അഭിഭാഷക മരിച്ചു "
english_title: "Lawyer dies after being hit by container lorry "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238538/lawyer-dies-after-being-hit-by-container-lorry"
published_at: "2024-09-27T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6e640821d8_WhatsApp_Image_2024-09-27_at_22.36.49.jpeg"
keywords: []
---

# കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി അഭിഭാഷക മരിച്ചു 

> **Lead Summary:** തിരുവനന്തപുരം: ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി അഭിഭാഷക മരിച്ചു. കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ ആണ് മരിച്ചത്. കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ ജിത്തിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

## Article Content

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി അഭിഭാഷക മരിച്ചു. കൊട്ടാരക്കര മീയന്നൂര്‍ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദന്‍ ആണ് മരിച്ചത്. കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ ജിത്തിനെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238538/lawyer-dies-after-being-hit-by-container-lorry)