---
title: "പരിസ്ഥിതി ലോല മേഖല: കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന കേരള കോണ്‍ഗ്രസ്(എം) "
english_title: "Eco-sensitive zone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238544/eco-sensitive-zone"
published_at: "2024-09-27T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6f0bcb4aa0_WhatsApp_Image_2024-09-27_at_17.12.02.jpeg"
keywords: []
---

# പരിസ്ഥിതി ലോല മേഖല: കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന കേരള കോണ്‍ഗ്രസ്(എം) 

> **Lead Summary:** അങ്ങാടിക്കടവ്: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) അയ്യന്‍കുന്ന് മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള പരിസ്ഥിതി പ്രധാന പ്രദേശങ്ങള്‍ സംബന്ധിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കി പഞ്ചായത്തുകള്‍ തയ്യാറാക്കിയ മാപ്പ് അന്തിമമായി അംഗീകരിക്കണം.

## Article Content

അങ്ങാടിക്കടവ്: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) അയ്യന്‍കുന്ന് മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള പരിസ്ഥിതി പ്രധാന പ്രദേശങ്ങള്‍ സംബന്ധിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കി പഞ്ചായത്തുകള്‍ തയ്യാറാക്കിയ മാപ്പ് അന്തിമമായി അംഗീകരിക്കണം.

ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായും ഇഎസ്‌ഐയില്‍ നിന്ന് ഒഴിവാക്കി സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നതിനും അന്തിമമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു നടയത്ത് അധ്യക്ഷത വഹിച്ചു.

മാത്യു പുളിക്കകുന്നേല്‍, അബ്രാഹം വെട്ടിക്കല്‍, എ.കെ.രാജു, ജോര്‍ജ് ഓരത്തേല്‍, ഷൈജു കുന്നോല, അപ്പച്ചന്‍ വള്ളിക്കാവുങ്കല്‍, റോയി ചെരിയംതൊട്ടി, സന്തോഷ് സെബാസ്റ്റ്യന്‍, ബേബി തടത്തില്‍, അപ്പച്ചന്‍ തുരുത്തേല്‍, ജോണ്‍ താന്നിക്കല്‍ ഓരത്തേല്‍, ജോസ് ആന്റണി മേച്ചേരിക്കുന്നേല്‍, ജോസഫ് ചെരിയംതൊട്ടി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238544/eco-sensitive-zone)