---
title: "ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238561/apply-now"
published_at: "2024-09-28T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f75fb7d11cc_images.png"
keywords: []
---

# ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പദയോജന പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, അക്വേറിയം കിയോസ്‌ക്/ഓര്‍ണമെന്റല്‍ ഫിഷ് എന്നിവ ഉള്‍പ്പെടെയുള്ള ഫിഷ് കിയോസ്‌ക് നിര്‍മ്മാണം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പദയോജന പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, അക്വേറിയം കിയോസ്‌ക്/ഓര്‍ണമെന്റല്‍ ഫിഷ് എന്നിവ ഉള്‍പ്പെടെയുള്ള ഫിഷ് കിയോസ്‌ക് നിര്‍മ്മാണം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍ യൂനിറ്റിന് 20 ലക്ഷം രൂപയും ഫിഷ് കിയോസ്‌ക് നിര്‍മ്മാണം പദ്ധതിക്ക് 10 ലക്ഷം രൂപയുമാണ് യൂനിറ്റ് ചെലവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 17ന് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലയിലെ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. ഫോണ്‍: 0497 2732340. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238561/apply-now)