---
title: "യാത്രയയപ്പ് നൽകി"
english_title: "Farewell was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238628/farewell-was-given"
published_at: "2024-09-28T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7b0279dea1_IMG-20240928-WA0026.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:**  **പെരിങ്ങളം** : സ്ഥലം മാറി പോകുന്ന പെരിങ്ങളം വില്ലേജ് ഓഫീസിലെ ജനകീയ വില്ലേജ് ഓഫീസർ രജനിക്ക് യാത്രയയപ്പ് നൽകി. ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്.

## Article Content

 **പെരിങ്ങളം** : സ്ഥലം മാറി പോകുന്ന പെരിങ്ങളം വില്ലേജ് ഓഫീസിലെ ജനകീയ വില്ലേജ് ഓഫീസർ രജനിക്ക് യാത്രയയപ്പ് നൽകി. ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും ചേർന്നാണ് യാത്രയയപ്പ് ഒരുക്കിയത്.

സ്ഥലം മാറിപ്പോകുന്ന പെരിങ്ങളം വില്ലേജ് ഓഫീസർ സി രജനിക്ക് ജനകീയ സമിതിയും വില്ലേജ് ഓഫീസ് ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. തലശ്ശേരി ലാൻഡ് അക്വിസിഷൻ ഡിപ്പാർട്ട്മെന്റിലേക്ക് ആണ് സ്ഥലം മാറി പോകുന്നത്. പാനൂർ മുനിസിപ്പാലിറ്റിയുടെ മാലിന്യ സംസ്കരണത്തിന് വേണ്ടി പെരിങ്ങളം വില്ലേജ് പരിധിയിൽ എറ്റെടുത്ത സ്ഥലത്തിന്റെ ഫയലുകൾ തീർപ്പാക്കിയത് വില്ലേജ് ഓഫീസറുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് എന്ന് യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത ബഹു പാനൂർ മുനിസിപ്പൽ ചെയർമാൻ വി നാസർ മാസ്റ്റർ പറഞ്ഞു.

ചടങ്ങിൽ വാർഡ് കൗൺസിലർ പി കെ ഷീബ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹനീഫ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ഹാഷിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമൈസ തിരുവമ്പാടി, കൗൺസിലർമാരായ അൻസാർ കെ, കെ ദാസൻ മാസ്റ്റർ, സി എച്ച് സ്വാമിദാസൻ, അയ്യൂബ് എം പി കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ എ നാസർ, പറമ്പത്ത് ഹരീന്ദ്രൻ, പി കെ മുസ്തഫ മാസ്റ്റർ, എസ് കുഞ്ഞിരാമൻ, സി പി രാജീവൻ, ചൊക്ലി അക്ഷയ കേന്ദ്രം സംരംഭകൻ റാഷിക്ക് പൂക്കോം തുടങ്ങിയവർ സംസാരിച്ചു.സ്പെഷ്യൽ വില്ലേജ് ഓഫീസർ എ മഹീന്ദ്രൻ സ്വാഗതവും വില്ലേജ് അസിസ്റ്റന്റ് എം എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238628/farewell-was-given)