ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പതിനാലാമത് കൺവൻഷൻ സംഘടിപ്പിച്ചു

ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് പതിനാലാമത് കൺവൻഷൻ സംഘടിപ്പിച്ചു
Sep 28, 2024 01:03 PM | By sukanya

  മയ്യിൽ: സാംസ് ഹാളിൽ വച്ച് ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് 14 മത് കൺവൻഷൻ സംഘടിപ്പിച്ചു.ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ്  ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ വച്ച് നടന്ന ചടങ്ങ് മയ്യിൽ വാർഡ് മെമ്പർ  രവി മാണിക്കോത്ത് ഉദ് ഘാടനം ചെയ്തു.

ചടങ്ങിൽ ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ പ്രസിഡൻ്റ്  ശ്രീജു എം മുഖ്യാതിഥിയായി. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ബിലു മോൻ കെ കെ അനുശോചനം നടത്തി.ചടങ്ങിൽ 2023-24 വർഷത്തെ ഗുരു നിത്യ ചൈതന്യയതി മികച്ച സംരംഭകനുള്ള സംരംഭക  പുരസ്കാര ജേതാവ് ബാബു പണ്ണേരി,ഒറ്റപ്പാലത്ത് വച്ച് നടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിൻ്റൺ അസോസിയേഷൻ കോച്ച് ട്രെയിനിംഗ് ക്യാമ്പ് പൂർത്തിയാക്കി ഷട്ടിൽ ബാഡ്മിൻ്റൺ കോച്ച് ആയ നിഖിൽ പി, 2023-24 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അൻകേത് ജി നാഥ്, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അമയ സദൻ, യു എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റൊണക് ജി നാഥ് എന്നിവരെ ആദരിച്ചു.

ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി പ്രവർത്തന റിപ്പോർട്ടും ലെൻസ് ഫെഡ് കൊളച്ചേരി യൂണിറ്റ് ട്രഷറർ  ഷംന പി വി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.ക്ഷേമനിധി ചെയർമാൻ  കെ ഷാജി ക്ഷേമനിധി റിപ്പോർട്ട് & ബൈ ലോ അവലോകനം നടത്തി. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി സെക്രട്ടറി  പ്രമോദ് കെ വി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിന് മേലുള്ള ചർച്ച നടന്നു.ചടങ്ങിന് യൂണിറ്റ് ചാർജർ  പി കെ മുരളീധരൻ,കൊളച്ചേരി യൂണിറ്റ് വൈസ് പ്രസിഡൻ്റ്  നിസാർ എം,മയ്യിൽ വാർഡ് മെമ്പർ  അസൈനാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

യൂണിറ്റ് മെമ്പർമാർക്കുള്ള ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി  ധനീഷ് കെ വി സ്വാഗതവും യൂണിറ്റ് ട്രഷറർ ഷംന പി വി നന്ദിയും പറഞ്ഞു.

Kolachery

Next TV

Related Stories
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 03:31 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്  പിഴ ചുമത്തി

Sep 28, 2024 03:14 PM

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ...

Read More >>
വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

Sep 28, 2024 02:59 PM

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല...

Read More >>
കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

Sep 28, 2024 02:50 PM

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി...

Read More >>
അഖില കേരള ശാന്തി ക്ഷേമ യൂണിയൻ  കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Sep 28, 2024 02:44 PM

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
Top Stories