---
title: "അഖില കേരള ശാന്തി ക്ഷേമ യൂണിയൻ  കണ്ണൂർ ജില്ലാ സമ്മേളനം നടന്നു"
english_title: "Keralasanthiunion"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238663/keralasanthiunion"
published_at: "2024-09-28T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7c90f0b03f_1000028822.jpg"
keywords: []
---

# അഖില കേരള ശാന്തി ക്ഷേമ യൂണിയൻ  കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **കണ്ണൂർ : **അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പ് തൃച്ചംബരം നാരായണീയം ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് ഹരികുമാർ ശർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ.പി ശംഭു നമ്പൂതിരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഹരിദാസ് നമ്പൂതിരി നിലവിളക്ക് കൊളുത്തി.

## Article Content

**കണ്ണൂർ : **അഖില കേരള ശാന്തി ക്ഷേമ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം തളിപ്പറമ്പ് തൃച്ചംബരം നാരായണീയം ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻ്റ് ഹരികുമാർ ശർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ.പി ശംഭു നമ്പൂതിരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഹരിദാസ് നമ്പൂതിരി നിലവിളക്ക് കൊളുത്തി.

സംസ്ഥാന പ്രസിഡൻ്റ് അഡ്വ. നീരജ് എം നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. നാരായണൻ നമ്പൂതിരി റിപ്പോർട്ടും ട്രഷറർ സുബ്രഹ്മണ്യൻ നമ്പൂതിരി വരവ് ചെലവ് അവതരണവും നടത്തി. മധു മരങ്ങാട്, വി.കെ കൃഷ്ണൻ നമ്പൂതിരി, മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238663/keralasanthiunion)