കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത
Sep 28, 2024 02:50 PM | By Remya Raveendran

മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപത കർഷകരോടൊപ്പം എന്ന ആഹ്വാനവുമായി മണ്ണ് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു. കടാശ്വാസ കുടിശിക, വിലകയറ്റം, കുടിയിറക്കൽ, വന്യ മൃഗശല്യം തുടങ്ങി കർഷകർ നേരിടുന്ന പ്രതിസന്ധികളെ അധികാരികളിലേക്ക് എത്തിക്കുന്നതിനും , പരിസ്ഥിതി ദുർബല പ്രദേശമായി കേരളത്തിലെ 131 വില്ലേജുകൾ പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിനെതിരെയും , കർഷകർക്ക് നൽകേണ്ട കുടിശിക ഇനിയെങ്കിലും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുമാണ് മാനന്തവാടി ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കത്തടത്തിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സ് കിഴങ്ങ് കർഷകനും ദേശീയ അവാർഡ് ജേതാവുമായ ഷാജി കേദാരം മണ്ണ് വിളമ്പി ഉദ്ഘാടനം ചെയ്തു. A.K.C.C മാനന്തവാടി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി സംസാരിച്ചു. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങാതെ കർഷക കടാശ്വാസ കുടിശികകൾ കൊടുത്ത് തീർക്കണമെന്നും മനുഷ്യൻ വസിക്കുന്ന ഇടങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന സാഹചര്യം തടയണമെന്നും  മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ,രൂപത ട്രഷറർ ജോബിൻ തുരുത്തേൽ,രൂപത കോഡിനേറ്റർ ജോബിൻ മാർട്ടിൻ തടത്തിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ വിന്ധ്യ പടിഞ്ഞാറയിൽ, ബിബിൻ പിലാപ്പള്ളിൽ, അജിത്ത് പോൾ പറയിടത്തിൽ, സി. ബെൻസി എസ് എച്ച് എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി യുവജനങ്ങളും വൈദികരും സിസ്റ്റേഴ്സും കർഷകരും പങ്കെടുത്തു.

Kcymmananthavadi

Next TV

Related Stories
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 03:31 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്  പിഴ ചുമത്തി

Sep 28, 2024 03:14 PM

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ...

Read More >>
വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

Sep 28, 2024 02:59 PM

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല...

Read More >>
Top Stories