പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

പറമ്പിൽ മാലിന്യം തള്ളിയതിന് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്  പിഴ ചുമത്തി
Sep 28, 2024 03:14 PM | By Remya Raveendran

തളിപ്പറമ്പ : മാർക്കറ്റിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനു 25000 രൂപ പിഴ ഇട്ട് ജില്ലാ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ്. ഷാലിമാർ കോംപ്ലക്സ് - മാർക്കറ്റ് റോഡിൽ ഇല്യംസ് ക്വാർട്ടേഴ്സിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വൻ തോതിൽ ചാക്കുകളിൽ ആയും അല്ലാതെയും മാലിന്യങ്ങൾ നിക്ഷേപിച്ചതിനു 25000 രൂപ പിഴ ഇട്ടു.

ആലി ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ള പറമ്പിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനും മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിച്ചതിനും ക്വാർട്ടേഴ്സിൽ നിന്നുള്ള ശുചി മുറിയിലെ മലിന ജലം പറമ്പിലേയ്ക്ക് ഒഴുക്കി വിട്ടതിനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥല ഉടമയും ക്വാർട്ടേഴ്‌സ് നടത്തിപ്പ് കാരനുമായ ആലി ഹാജിക്ക് 20000 രൂപ പിഴ ചുമത്തി.ഖര ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നിർദേശം സ്‌ക്വാഡ് നൽകി.ടി സ്ഥലത്ത് പൊതുജനങ്ങൾ മൂത്ര വിസ്സർജനം നടത്തി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം പരത്തുന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്.ഈ സ്ഥലത്ത് ചാക്കുകളിൽ  നിറച്ച് മൊബൈൽ അക്സസെറീസ് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ തള്ളിയതിനു തളിപ്പറമ്പ് പ്രവർത്തിച്ചു വന്നിരുന്ന ആപ്പിൾ സോൺ എന്ന സ്ഥാപനത്തിന് 5000 രൂപയും സ്‌ക്വാഡ് പിഴ ഇട്ടു.മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തു മാറ്റാൻ ആപ്പിൾ സോണിനു സ്‌ക്വാഡ് നിർദേശം നൽകി.

പരിശോധനയ്ക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പ്രീഷ കെ പി,ലതീഷ് പി എന്നിവർ നേതൃത്വം നൽകി.

Enforcementsquard

Next TV

Related Stories
കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

Sep 28, 2024 04:23 PM

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു

കൂത്ത്പറമ്പ് വെടിവെപ്പ് 'ജീവിച്ചിരുന്ന രക്തസാക്ഷി' പുഷ്പൻ അന്തരിച്ചു...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 03:55 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച  നടക്കും

Sep 28, 2024 03:43 PM

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും

തലശ്ശേരി നഗരസഭ ബഡ്‌സ് സ്‌കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 03:31 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

Sep 28, 2024 02:59 PM

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കായി കരുതൽ കൗമാര പാഠശാല...

Read More >>
കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

Sep 28, 2024 02:50 PM

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപത

കർഷകരോടുള്ള അവഗണനക്കെതിരെ മണ്ണ് വിളമ്പി പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി...

Read More >>
Top Stories