---
title: "മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍"
english_title: "Rationcardmustering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238686/rationcardmustering"
published_at: "2024-09-28T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7d9c61a515_1000028858.jpg"
keywords: []
---

# മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

> **Lead Summary:** **കണ്ണൂര്‍: **മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്‌ഡേഷന്‍ (മസ്റ്ററിംഗ്) നിര്‍ബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ എഎവൈ, പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

## Article Content

**കണ്ണൂര്‍: **മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളിലെ എല്ലാ കുടുബാംഗങ്ങളുടേയും ഇ-കെവൈസി അപ്‌ഡേഷന്‍ (മസ്റ്ററിംഗ്) നിര്‍ബന്ധമായി നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ ആറ് ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ എഎവൈ, പിഎച്ച്എച്ച് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ള റേഷന്‍ കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്, നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍) ഉള്‍പ്പെടെ എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും സഹിതം റേഷന്‍ കടകളില്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ബന്ധപ്പെട്ട കാര്‍ഡുടമയെയും താലൂക്ക് സപ്ലൈ ഓഫീസറെയും റേഷന്‍ കടയുടമയെയും മുന്‍കൂട്ടി അറിയിക്കുക. അപ്രകാരമുള്ള റേഷന്‍ ഉപഭോക്താക്കളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ നേരിട്ടെത്തി ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238686/rationcardmustering)