---
title: "'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238708/kelakam"
published_at: "2024-09-28T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7fe4450d34_IMG-20240928-WA0095.jpg"
keywords: []
---

# 'ഹുബ്ബു റസൂൽ'  ദഫ് മത്സരം: അടക്കാത്തോട് നൂറുൽ ഹുദാ മദ്രസക്ക് രണ്ടാം സ്ഥാനം

> **Lead Summary:**  **കേളകം** : വയനാട് കെല്ലൂർ കാറാട്ട്കുന്ന് ഷംസുൽ ഉലമ നഗർ ഹുബ്ബു റസൂൽ മിലാദ് കോൺഫറൻസിൽ നടന്ന ദഫ് മത്സരത്തിൽ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ദഫ് സംഘത്തിന് രണ്ടാം സ്ഥാനം. ആറ് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ് അടക്കാത്തോട് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

 **കേളകം** : വയനാട് കെല്ലൂർ കാറാട്ട്കുന്ന് ഷംസുൽ ഉലമ നഗർ ഹുബ്ബു റസൂൽ മിലാദ് കോൺഫറൻസിൽ നടന്ന ദഫ് മത്സരത്തിൽ അടക്കാത്തോട് നൂറുൽ ഹുദാ മദ്രസ ദഫ് സംഘത്തിന് രണ്ടാം സ്ഥാനം. ആറ് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ് അടക്കാത്തോട് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

നജാദ് അഹമ്മദ്, ഫാരിസ് ഷമീർ എന്നിവർ ടീമിനുവേണ്ടി മെമൻ്റോ ഏറ്റു വാങ്ങി. വയനാട് തരുവണ കരിങ്ങാലി അൽ ഇസ്‌ലാം ദഫ് ടീമാണ് ഒന്നാം സ്ഥാനം നേടിയത്. വിജയികൾക്ക് ക്യാഷ് അവാർഡും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ലഭിച്ചു. വിജയികൾക്ക് അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിയും മദ്രസ പിടിഎ കമ്മിറ്റിയും സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238708/kelakam)