---
title: "'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ "
english_title: "'Allegations of sexual harassment are coming in'; Balachandra Menon files complaint against actress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238724/allegations-of-sexual-harassment-are-coming-in-balachandra-menon-files-complaint-against-actress"
published_at: "2024-09-28T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8120ad8f36_Allione.jpg"
keywords: []
---

# 'ലൈംഗിക ആരോപണങ്ങള്‍ വരുന്നുണ്ട്'; നടിക്കെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോൻ 

> **Lead Summary:** കൊച്ചി: ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍. നടിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നാണ് ഭീഷണിയെന്നും ബാലചന്ദ്രമേനോൻ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ആണ് പരാതി നല്‍കിയത്.

## Article Content

കൊച്ചി: ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍. നടിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നാണ് ഭീഷണിയെന്നും ബാലചന്ദ്രമേനോൻ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ആണ് പരാതി നല്‍കിയത്.

നടി സമൂഹ മാധ്യമങ്ങളിലടക്കം 'കമിങ് സൂണ്‍' എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റ് പിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും ബാലചന്ദ്രമേനോന്റെ പരാതിയിലുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണസമയത്ത് ബാലചന്ദ്ര മേനോനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് നടി സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238724/allegations-of-sexual-harassment-are-coming-in-balachandra-menon-files-complaint-against-actress)