---
title: "പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ "
english_title: "Hartal in Koothuparamba and Thalassery Assembly Constituencies "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238737/hartal-in-koothuparamba-and-thalassery-assembly-constituencies"
published_at: "2024-09-28T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f82086acd10_WhatsApp_Image_2024-09-28_at_20.57.47.jpeg"
keywords: []
---

# പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ 

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൻ്റെ ജീവിച്ചിരുന്ന രാക്ഷസാക്ഷി പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് നാളെ രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും.

## Article Content

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൻ്റെ ജീവിച്ചിരുന്ന രാക്ഷസാക്ഷി പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. ഹർത്താലിൽ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് നാളെ രാവിലെ 8 മണിക്ക് വിലാപയാത്രയായി പുറപ്പെടും.

റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്കും കാണുന്ന തരത്തിലുള്ള വാഹനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. കോഴിക്കോട്, എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നാൽ വഴി 10 മണിക്ക് തലശ്ശേരി ടൗൺ ഹാളിൽ എത്തിക്കും. 10 മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിന് ശേഷം പള്ളൂർ വഴി ചൊക്ലി രാമവിലാസം സ്കൂളിൽ എത്തിക്കും. 12 മണി മുതൽ വൈകുന്നേരം 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടു പരിസരത്ത് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238737/hartal-in-koothuparamba-and-thalassery-assembly-constituencies)