---
title: "എ കെ ശശീന്ദ്രന്‍ മാറും; തോമസ് കെ തോമസ് മന്ത്രിയാകും"
english_title: "A K Saseendran to change; Thomas K Thomas to become minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238758/a-k-saseendran-to-change-thomas-k-thomas-to-become-minister"
published_at: "2024-09-28T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f83500540c0_R_(6).jpeg"
keywords: []
---

# എ കെ ശശീന്ദ്രന്‍ മാറും; തോമസ് കെ തോമസ് മന്ത്രിയാകും

> **Lead Summary:**  തിരുവനന്തപുരം: മന്ത്രിസ്ഥാനത്തു നിന്ന് എ കെ ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

 തിരുവനന്തപുരം: മന്ത്രിസ്ഥാനത്തു നിന്ന് എ കെ ശശീന്ദ്രന്‍ മാറുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് മന്ത്രിയാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പി സി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ എന്നിവര്‍ മുഖ്യമന്ത്രിയെ കാണാനിരുന്നതാണെങ്കിലും പിണറായിയുടെ തിരക്കു മൂലം അതിന് സാധിച്ചില്ല. പിബി യോഗത്തിന് ശേഷം 29നാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തുന്നത്. എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നു നേതാക്കളോടും നിര്‍ദേശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238758/a-k-saseendran-to-change-thomas-k-thomas-to-become-minister)