---
title: "പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു"
english_title: "Police Register Case Against CPM Protest Against PV Anwar MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238764/police-register-case-against-cpm-protest-against-pv-anwar-mla"
published_at: "2024-09-28T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f83e161f9fb_cpim.jpg"
keywords: []
---

# പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു

> **Lead Summary:** മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എം.എൽ.എയ്ക്കെതിരെ നിലമ്പൂരിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പോലീസ് നടപടി.

## Article Content

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പൊലീസ് കേസെടുത്തു. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എം.എൽ.എയ്ക്കെതിരെ നിലമ്പൂരിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പോലീസ് നടപടി.

നിലമ്പൂരിലെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യങ്ങൾ ഉപയോഗിച്ചിരുന്നു. 'ഗോവിന്ദൻ മാഷ് ഒന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും' എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിനിടെ ഉയർന്നത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയായിരുന്നു പ്രകടനം നടന്നത്. പ്രകടനത്തിനൊടുവിൽ പി.വി. അൻവറിന്റെ കോലവും കത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238764/police-register-case-against-cpm-protest-against-pv-anwar-mla)