സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും
Sep 29, 2024 09:57 AM | By sukanya

 ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഹർദിക് പാണ്ട്യ ടീമിൽ തിരിച്ചെത്തി.

ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവ് ടീമിൽ ഇടം നേടി. ആദ്യ ടി20 ഒക്‌ടോബർ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9 ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും. *ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടി20 ടീം* സൂര്യകുമാർ യാദവ് (c), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ്മ (wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു.

അത് കൊണ്ട് ഇന്ത്യയുടെ ഈ വർഷം നടക്കാൻ പോകുന്ന പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദുലീപ് ട്രോഫി താരത്തിനെ രക്ഷിച്ചു. രണ്ട് മത്സരങ്ങളിൽ നിന്നായി 196 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. അത് താരത്തിന് വിനയായി. ഇറാനി കപ്പിനുള്ള ടീമിൽ ബിസിസിഐ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. എന്നാൽ ബിസിസിഐ അദ്ദേഹത്തെ അന്താരാഷ്ര ടീമിലേക്ക് കയറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇറാനി കപ്പിലേക്ക് തിരഞ്ഞെടുക്കാതിരുന്നത്.

Sanju Samson

Next TV

Related Stories
പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ: തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

Sep 29, 2024 01:02 PM

പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ: തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ച് നേതാക്കൾ: തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5...

Read More >>
എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

Sep 29, 2024 12:12 PM

എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി...

Read More >>
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

Sep 29, 2024 12:07 PM

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക്...

Read More >>
ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍' ഇന്നെത്തും

Sep 29, 2024 11:45 AM

ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍' ഇന്നെത്തും

ഇനി രണ്ട് മാസക്കാലം ഭൂമിക്ക് രണ്ട് ചന്ദ്രനുകള്‍! 'മിനി മൂണ്‍'...

Read More >>
ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ കേസ്

Sep 29, 2024 11:30 AM

ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ കേസ്

ഫോണ്‍ ചോര്‍ത്തൽ: പി.വി അൻവറിനെതിരെ...

Read More >>
കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്

Sep 29, 2024 10:06 AM

കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്

കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം...

Read More >>
Top Stories










News Roundup