---
title: "കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238800/koothuparamba"
published_at: "2024-09-29T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8d9652b9b3_Screenshot_20240928-184917_Samsung_Internet.jpg"
keywords: []
---

# കൂത്തുപറബ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം ഇന്ന്

> **Lead Summary:**  **കണ്ണൂർ** : ഇന്നലെ അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറബ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോയി . വിലാപ യാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ ആളുകള്‍ക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്.

## Article Content

 **കണ്ണൂർ** : ഇന്നലെ അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറബ് സമരനായകനുമായ പുഷ്പന്‍റെ മൃതദേഹം ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ടു മണിയോടെ വിലാപ യാത്രയായി തലശ്ശേരിക്ക് കൊണ്ടു പോയി . വിലാപ യാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ ആളുകള്‍ക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്.

രാവിലെ പത്തു മണി മുതല്‍ പതിനൊന്നര വരെ തലശ്ശേരി ടൌണ്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിയോടെ ചൊക്ലിയിലെ വീട്ടു വളപ്പില്‍ മൃതദേഹം സംസ്കരിക്കും. കൂത്തു പറബ് വെടിവെപ്പില്‍ പരിക്കെറ്റ് 30വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.

പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറബ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238800/koothuparamba)