ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ, വയനാടുൾപ്പടെ യെല്ലോ അലർട്ട്
Sep 29, 2024 03:47 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഒക്ടോബർ 01, 02 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിർദ്ദേശം.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ. ഒന്നാം തീയതി പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ ഒന്നാം തീയതി വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rainalert

Next TV

Related Stories
കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം

Sep 29, 2024 05:58 PM

കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം

കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാര്‍ത്ഥികൾക്ക്...

Read More >>
വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

Sep 29, 2024 05:31 PM

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു

വേക്കളം സ്ക്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരിച്ചു...

Read More >>
യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

Sep 29, 2024 05:02 PM

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു

യുവ ജാഗരൺ സ്പെഷ്യൽ മീറ്റ്...

Read More >>
മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

Sep 29, 2024 04:55 PM

മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

മോട്ടിവേഷൻ ക്ലാസ്സ്...

Read More >>
കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

Sep 29, 2024 04:37 PM

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ് നൽകി

കൂത്തുപറമ്പ് പോസ്റ്റൽ സബ്ഡിവിഷൻ മെയിൻ ഓവർസീറായി വിരമിച്ച പി.ആർ. വാസന്തിക്ക് യാത്രയയപ്പ്...

Read More >>
കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

Sep 29, 2024 04:34 PM

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി...

Read More >>
Top Stories










Entertainment News