---
title: "കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം  എംഎൽഎക്ക് കൈമാറി"
english_title: "Karikottakariroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238898/karikottakariroad"
published_at: "2024-09-29T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9333e04e67_1000029006.jpg"
keywords: []
---

# കരിക്കോട്ടക്കരി വാളത്തോട് റോഡ് നവീകരണം ; 2000 പേര് ഒപ്പിട്ട നിവേദനം  എംഎൽഎക്ക് കൈമാറി

> **Lead Summary:** ** ഇരിട്ടി: **മലയോര കുടിയേറ്റ മേഖലയായ എടപ്പുഴ-വാളത്തോട് പ്ര ദേശവാസികൾ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിക്കും , മുഖ്യമന്ത്രിക്കും കൈമാറാനുള്ള 2000 പേര് ഒപ്പിട്ട നിവേദനം സണ്ണി ജോസഫ് എംഎൽഎക്ക് കൈമാറി . 1996 ൽ ടാറിംഗ് നടത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കരിക്കോട്ടക്കരി വാളത്തോട് റോഡ് വീതികൂട്ടി മെക്കാർഡം ടാറിംഗ് നടത്തി നവീകരിക്കണം എന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

## Article Content

** ഇരിട്ടി: **മലയോര കുടിയേറ്റ മേഖലയായ എടപ്പുഴ-വാളത്തോട് പ്ര ദേശവാസികൾ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിക്കും , മുഖ്യമന്ത്രിക്കും കൈമാറാനുള്ള 2000 പേര് ഒപ്പിട്ട നിവേദനം സണ്ണി ജോസഫ് എംഎൽഎക്ക് കൈമാറി . 1996 ൽ ടാറിംഗ് നടത്തി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത കരിക്കോട്ടക്കരി വാളത്തോട് റോഡ് വീതികൂട്ടി മെക്കാർഡം ടാറിംഗ് നടത്തി നവീകരിക്കണം എന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

എടപ്പുഴ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. പോൾ ചക്കാനിക്കുന്നേൽ, വാളത്തോട് മലങ്ക ര സെന്റ് മേരീസ് പള്ളി വികാരി ഫാ.കുര്യാക്കോസ് മുകുളത്ത്കിഴക്കേൽ, പാറക്കയ്ക്കപ്പാറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. മനോജ് മലാക്യാത്ത് എന്നിവർ രക്ഷാധികാരികളായി രൂപീകരിച്ച കർമ്മസമിതിയാണ് ഒപ്പ് ശേഖരണം നടത്തിയത് .

എംഎൽഎക്ക് നിവേദനം കൈമാറാൻ എടപ്പുഴ പള്ളി വികാരി ഫാ. പോൾ ചക്കാനിക്കുന്നേൽ, രാജു ആലുംപറമ്പിൽ, കെ.എം. പിറ്റർ, ഷിജോ പുത്തൻപുര , മത്തായി നടുത്തോട്ടം എന്നിവരും പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238898/karikottakariroad)