---
title: "കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി "
english_title: " Kannavam Vellumbath Makham Urus Begins"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238899/kannavam-vellumbath-makham-urus-begins"
published_at: "2024-09-29T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9344f08c56_makham_urus.jpg"
keywords: []
---

# കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി 

> **Lead Summary:** കൂത്തുപറമ്പ്: കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി. എസ് വൈ എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തിയ തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ എം കമ്മിറ്റി പ്രസിഡന്റ് എടി അലി ഹാജി അധ്യക്ഷ വഹിച്ചു.

## Article Content

കൂത്തുപറമ്പ്: കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിന് തുടക്കമായി. എസ് വൈ എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തിയ തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ എം കമ്മിറ്റി പ്രസിഡന്റ് എടി അലി ഹാജി അധ്യക്ഷ വഹിച്ചു.

സയ്യിദ് ഹാഫിള് ജിഫ്രി റഹ്മാനി പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മിശ്കാത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു. ഒക്ടോബർ രണ്ടുപേരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ മതപണ്ഡിതന്മാരും സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238899/kannavam-vellumbath-makham-urus-begins)