---
title: "മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Motivationclass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238903/motivationclass"
published_at: "2024-09-29T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f9393c265cd_1000029015.jpg"
keywords: []
---

# മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കരിക്കോട്ടക്കരി : **സെൻ്റ്.തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിഷൻ 2K24 മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ഇൻഡ്യ ബുക്ക്സ് ഓഫ് അവാർഡ് ജേതാവുമായ മട്ടന്നൂർ എയർപോർട്ട് എ എസ് ഐ ടി. രാജീവൻ വേങ്ങാട് ക്ലാസെടുത്തു .

## Article Content

**കരിക്കോട്ടക്കരി : **സെൻ്റ്.തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിഷൻ 2K24 മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ഇൻഡ്യ ബുക്ക്സ് ഓഫ് അവാർഡ് ജേതാവുമായ മട്ടന്നൂർ എയർപോർട്ട് എ എസ് ഐ ടി. രാജീവൻ വേങ്ങാട് ക്ലാസെടുത്തു .

വിദ്യാർത്ഥികളുടെ പഠന പ്രശ്നങ്ങളും വ്യക്തിത്വ വികസനവും സോഷ്യൽ മീഡിയ , ഇൻ്റർനെറ്റ് , ഓൺലൈൻ ഗെയിമുകൾ , ലഹരി പദാർത്ഥങ്ങൾ, മുതലായവയുമായി ബന്ധപ്പെട്ട ചതിക്കുഴികൾ എന്നിവയെ പറ്റി പ്രശസ്ത മജീഷ്യനും കൂടിയായ രാജീവ് ലളിതമായ ചില മാജിക്കുകളിലൂടെ അവതരിപ്പിച്ചു . കുടുബ-സാമൂഹിക ജീവിത വിജയത്തിലേക്ക് കുട്ടികളെ ബോധവാന്മാരാക്കാൻ ക്ലാസ്സ് പ്രയോജനപ്പെട്ടതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

സ്കൂൾഅസി. മാനേജർ ഫാ. എബിൻ മുള്ളം കുഴി, പി റ്റി എ പ്രസിഡൻ്റ് തോമസ് നടുത്തോട്ടത്തിൽ, കരിക്കോട്ടക്കരി എസ് ഐ പ്രശാന്ത്, പ്രധാന അധ്യാപിക മിനിമോൾ പി. സിറിയക്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാത്യു കുമാരി അനുഗ്രഹ പി. ബിജോയ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238903/motivationclass)