---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/238998/appoinment"
published_at: "2024-09-30T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa173401355_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:**  പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ.ഐ ടി ഐ കളിൽ 2024-25 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.

## Article Content

 പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഗവ.ഐ ടി ഐ കളിൽ 2024-25 അധ്യയന വർഷത്തിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.

യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപങ്ങളിൽ നിന്നും എംപ്ലോയബിലിറ്റി സ്‌കിൽസിലുള്ള ഷോർട്ട് ടേം ടിഒടി കോഴ്സും. കൂടാതെ പ്ലസ് ടുവിലോ ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം ഒക്ടോബർ നാലിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗവ.ഐ ടി ഐ യിൽ ഇൻർവ്യൂവിന് ഹാജരാകണം. ഫോൺ : 0495 2461898.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/238998/appoinment)