---
title: "കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ  'കഥ മൊഴിയും കാലം' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു."
english_title: "Kurumathoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239051/kurumathoor"
published_at: "2024-09-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa462545226_IMG-20240930-WA0015.jpg"
keywords: []
---

# കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ  'കഥ മൊഴിയും കാലം' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു.

> **Lead Summary:**  മയ്യിൽ : കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കഥ മൊഴിയും കാലം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. മയ്യിൽ കോളായി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരൻ വൽസൻ അഞ്ചാംപീടിക ഉദ്ഘാടനം ചെയ്തു.

## Article Content

 മയ്യിൽ : കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കഥ മൊഴിയും കാലം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. മയ്യിൽ കോളായി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരൻ വൽസൻ അഞ്ചാംപീടിക ഉദ്ഘാടനം ചെയ്തു.

കോറളായിലെ തെയ്യം കലാകാരനും കവിയുമായ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ വി.എസ്.അനിൽ കുമാർ, യുവകഥാകൃത്ത് ജിൻഷ ഗംഗ ഉൾപ്പെടെ വിവിധ തലമുറകളിൽപ്പെട്ട പതിനഞ്ച് എഴുത്തുകാരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥാകൃത്തുക്കളുടെ ശബ്ദത്തിൽ കഥകൾ കേൾക്കുവാനുള്ള സാങ്കേതിക വിദ്യയുടെ സാധ്യതയും ഈ പുസ്തകത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രകാശന ചടങ്ങിൽ ചിരാത് കലാ സാഹിത്യവേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ മുയ്യം രാജൻ, ബഷീർ പെരുവളത്ത് പറമ്പ, ലിജു ജേക്കബ്, സുസ്മിത ബാബു, ഷിനോജ് കെ ആചാരി, രമ്യ രതീഷ്, റീജ മുകുന്ദൻ, തുടങ്ങി നിരവധി പേർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239051/kurumathoor)