---
title: "ഏകദിന വാദ്യകലാ ശിൽപശാല നടത്തി "
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239055/thaliparamba"
published_at: "2024-09-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa49327de14_IMG-20240930-WA0017.jpg"
keywords: []
---

# ഏകദിന വാദ്യകലാ ശിൽപശാല നടത്തി 

> **Lead Summary:** **തളിപ്പറമ്പ്**: ക്ഷേത്ര കലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വാദ്യകലാ ശിൽപശാല നടത്തി. വാദ്യകലയെക്കുറിച്ച് കലാകാരൻമാർക്ക് കൂടുതലറിയാനും ആസ്വാദകർക്ക് അറിവ് പകർന്നു നൽകുന്ന രീതിയിലുമായിരുന്നു ശിൽപശാല .

## Article Content

**തളിപ്പറമ്പ്**: ക്ഷേത്ര കലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വാദ്യകലാ ശിൽപശാല നടത്തി. വാദ്യകലയെക്കുറിച്ച് കലാകാരൻമാർക്ക് കൂടുതലറിയാനും ആസ്വാദകർക്ക് അറിവ് പകർന്നു നൽകുന്ന രീതിയിലുമായിരുന്നു ശിൽപശാല .

ചെണ്ട, വലന്തല, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയുടെ ഉപയോഗക്രമം, മേളത്തിലുപയോഗിക്കുന്ന രീതികൾ ശിൽപശാലയിൽ അവതരിപ്പിച്ചു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ഹാളിൽ വിജയ് നീലകണ്ഠൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ രമേശൻ മാരാർ അധ്യക്ഷത വഹിച്ചു. വാദ്യകലാകാരൻ കലാനിലയം ഉദയം നമ്പൂതിരി നേതൃത്വം നൽകി. ചെറുതാഴം ചന്ദ്രൻ മാരാർ, ചിറക്കൽ നിധീഷ്, നിത്യാനന്തൻ പട്ടാമ്പി, ചെറുതാഴം പ്രദീപൻ, അരുൺ രാജ്, വിഷ്ണു രാജ് തുടങ്ങിയവർ വാദ്യാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239055/thaliparamba)