---
title: "പേരാവൂർ മിഡ്‌നൈറ്റ്‌ മാരത്തൺ നവംബർ 23 ന് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239091/peravoor"
published_at: "2024-09-30T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa5cc285476_IMG-20240930-WA0038.jpg"
keywords: []
---

# പേരാവൂർ മിഡ്‌നൈറ്റ്‌ മാരത്തൺ നവംബർ 23 ന് 

> **Lead Summary:**  **പേരാവൂർ** :യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് നരിതൂക്കിൽ ഗോൾഡ് &ഡയമണ്ട്സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ 2024നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നടക്കുമെന്ന് സംഘടകർ പേരാവൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **പേരാവൂർ** :യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് നരിതൂക്കിൽ ഗോൾഡ് &ഡയമണ്ട്സ് പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ 2024നവംബർ 23 ശനിയാഴ്ച രാത്രി 11 മണിക്ക് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നടക്കുമെന്ന് സംഘടകർ പേരാവൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാല് പേർ അടങ്ങുന്ന ടീമുകൾ മാറ്റുരക്കുന്ന മത്സരം പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ചെവിടിക്കുന്ന്, തൊണ്ടിയിൽ, തെറ്റുവഴിയിലൂടെ പഴയ ബസ്സ്റ്റാൻഡിൽ തന്നെ സമാപിക്കും. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങളിൽ എത്തുന്ന പുരുഷ-വനിതാ ടീമുകൾക്ക് 15000,10000,5000 രൂപ വീതം ക്യാഷ് പ്രൈസും ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലും ലഭിക്കും. 50 വയസ്സിനു മുകളിലുള്ള പുരുഷ-വനിതാ മത്സരാർഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകും.ഒളിമ്പ്യൻ ടിന്റു ലൂക്കയാണ് മിഡ്‌നൈറ്റ് മാരത്തണിന്റെ ഇവന്റ് അംബാസിഡർ. മാലിന്യ മുക്ത കേരളം ക്യാമ്പയിനും മാരത്തണിൽ ഉണ്ട്.തദ്ദേശ ഭരണ സ്ഥാപനങ്ങൾ,പൊലീസ്, കലാ കായിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നാല് പേരടങ്ങുന്ന ടീമിന് 1200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ,സെക്രട്ടറി വി. കെ രാധാകൃഷ്ണൻ,കെ. എം ബഷീർ,സൈമൺ മേച്ചേരി,ഒ. ജെ ബെന്നി എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239091/peravoor)