---
title: "കേളകം ടൗണിൽ ജനകീയശുചീകരണം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239092/kelakam"
published_at: "2024-09-30T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa5d3da7d55_IMG-20240930-WA0037.jpg"
keywords: []
---

# കേളകം ടൗണിൽ ജനകീയശുചീകരണം നടത്തി

> **Lead Summary:** **കേളകം** : കേളകം ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ജനകീയ ശുചീകരണം നടത്തി .'എൻ്റെ കേളകം സുന്ദര കേളകം' എന്ന പദ്ധതിയിലൂടെ ടൗണിൽ ശുചീകരണവും തുടർന്ന് ചട്ടികളിൽ ചെടികൾ വച്ച് സൗന്ദര്യവൽക്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

## Article Content

**കേളകം** : കേളകം ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ജനകീയ ശുചീകരണം നടത്തി .'എൻ്റെ കേളകം സുന്ദര കേളകം' എന്ന പദ്ധതിയിലൂടെ ടൗണിൽ ശുചീകരണവും തുടർന്ന് ചട്ടികളിൽ ചെടികൾ വച്ച് സൗന്ദര്യവൽക്കരിക്കുകയുമാണ് ലക്ഷ്യമിടുന്നത്.

ജനകീയ സഹകരണത്തോടെഇത് ഒരു തുടർപ്രവർത്തനമായി നടത്താനാണ് ഉദ്ദേശിക്കുന്നത് ശുചീകരണ പരിപാടിയിൽ ഇരുനൂറോളം പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് അംഗം സുനിത രാജു അധ്യക്ഷയായിരുന്നു. പദ്ധതിയുടെ ജനറൽ കൺവീനർ വ്യാസ്ഷ പി.പി.സ്വാഗതമാശംസിച്ചു.വ്യാപാര സംഘടന പ്രവർത്തകർ ചൂ മട്, ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾ, എസ് പി സി സ്കൗട്ട്, ഗൈഡ്, എൻ എസ് എസ് ,വിവിധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239092/kelakam)