---
title: "പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16  "
english_title: "Iphone16gifted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239119/iphone16gifted"
published_at: "2024-09-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa69ffd4d07_1000029113.jpg"
keywords: []
---

# പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16  

> **Lead Summary:** ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ . ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. നിരവധി ആളുകളാണ് തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഐഫോൺ 16 സ്വന്തമാക്കിയ ഈ മനുഷ്യന്‍റെ കഥ.

## Article Content

ഇന്ത്യയിലുടനീളം ആവേശം സൃഷ്ടിച്ച് കൊണ്ടാണ് ഈ മാസം ആദ്യം ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ . ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. നിരവധി ആളുകളാണ് തങ്ങൾ സ്വന്തമാക്കിയ ഐഫോൺ 16 സീരീസിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഐഫോൺ 16 സ്വന്തമാക്കിയ ഈ മനുഷ്യന്‍റെ കഥ.

ബോർഡ് പരീക്ഷകളിൽ ഒന്നാമതെത്തിയ തന്‍റെ മകന് സമ്മാനമായി നൽകാനാണ് ആക്രി കച്ചവടക്കാരനായ അച്ഛന്‍ ഐഫോൺ 16 സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയ ഈ നേട്ടത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എല്ലാ സ്റ്റീരിയോ ടൈപ്പുകളെയും ധിക്കരിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ നേട്ടമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239119/iphone16gifted)