---
title: "ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം"
english_title: "Studentsfightatbusstand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239130/studentsfightatbusstand"
published_at: "2024-09-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa7444897cf_1000029138.jpg"
keywords: []
---

# ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

> **Lead Summary:** **ആറ്റിങ്ങൽ : **ആറ്റിങ്ങൽ നഗരസഭ ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം നാലുമണിയോടു കൂടിയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. വിദ്യാർത്ഥി സംഘർഷം നഗരസഭ ബസ് സ്റ്റാൻഡിൽ പതിവ് കാഴ്ചയാണ്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും വിദ്യാർത്ഥികൾ നാലുപാടും ചിതറിയോടും. നൂറുകണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന ആറ്റിങ്ങൽ നഗരസഭ ബസ്റ്റാൻഡിൽ ആണ് ഈ കയ്യാങ്കളി.

## Article Content

**ആറ്റിങ്ങൽ : **ആറ്റിങ്ങൽ നഗരസഭ ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം നാലുമണിയോടു കൂടിയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. വിദ്യാർത്ഥി സംഘർഷം നഗരസഭ ബസ് സ്റ്റാൻഡിൽ പതിവ് കാഴ്ചയാണ്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും വിദ്യാർത്ഥികൾ നാലുപാടും ചിതറിയോടും. നൂറുകണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന ആറ്റിങ്ങൽ നഗരസഭ ബസ്റ്റാൻഡിൽ ആണ് ഈ കയ്യാങ്കളി.

പോലീസിനെ കണ്ട് ഓടുന്ന വിദ്യാർത്ഥികൾ പലരും ബസ്സിനു മുന്നിലേക്കാണ് ചാടുന്നത്. ചിലർ ബസ്സിനകത്തേക്ക് ഓടിക്കയറും. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. നഗരസഭ ബസ് സ്റ്റാൻഡിനുള്ളിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാണ് കഴിഞ്ഞദിവസം ഞായറാഴ്ച ആയിട്ട്കൂടി ട്യൂഷൻ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾ തമ്മിലായിരുന്നു സംഘർഷം. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ആയിരുന്നു മർദ്ദനം. വിദ്യാർത്ഥികൾ ആയതിനാൽ പോലീസിന് കേസെടുക്കാനും കഴിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239130/studentsfightatbusstand)