---
title: "300 ഹെക്ടർ ഭൂമിയുടെ ഡ്രോൺ സർവ്വേ  ഫെബ്രുവരി നാലിന് നടക്കും"
english_title: "300 hectare drone survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23918/300-hectare-drone-survey"
published_at: "2022-02-02T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9e418d65fb_images - 2022-02-02T072318.403.jpeg"
keywords: []
---

# 300 ഹെക്ടർ ഭൂമിയുടെ ഡ്രോൺ സർവ്വേ  ഫെബ്രുവരി നാലിന് നടക്കും

> **Lead Summary:** ഡിജിറ്റൽ റീ സർവെയുടെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ സർവ്വേ ഫെബ്രുവരി നാലിന് നടക്കും. സർവ്വേ ജനുവരി 27ന് നടത്താനാണ് നിശ്ചയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു.

## Article Content

ഡിജിറ്റൽ റീ സർവെയുടെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി അതിർത്തി നിർണയം പൂർത്തിയാക്കിയ 300 ഹെക്ടർ ഭൂമിയുടെ സർവ്വേ ഫെബ്രുവരി നാലിന് നടക്കും. സർവ്വേ ജനുവരി 27ന് നടത്താനാണ് നിശ്ചയിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു.

കണ്ണൂർ-1 വില്ലേജിനോടൊപ്പം തന്നെ കണ്ണൂർ-2 വില്ലേജിന്റെയും സർവെ പൂർത്തീകരിക്കുന്നതിന് സർവ്വേ വകുപ്പ് ജീവനക്കാർ ഫീൽഡ് ജോലികൾ ആരംഭിച്ചു. ഫെബ്രുവരി മൂന്നിന് വൈകുന്നേരത്തോടെ അതിർത്തി നിർണയം പൂർത്തീകരിക്കുന്നതിന് ജില്ലയിലെ റിസർവ്വേ വിഭാഗത്തിലെ മുഴുവർ സർവ്വേ യർമാരെയും നിയോഗിച്ചതായി അസി. ഡയരക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23918/300-hectare-drone-survey)