---
title: "ഇരിട്ടി ലയൺസ് ക്ലബ് ജനസമ്പർക്ക ജനസേവന പദ്ധതികൾ നടത്തി "
english_title: "iritty lions club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239198/iritty-lions-club"
published_at: "2024-09-30T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fac5cd27955_a4.jpg"
keywords: []
---

# ഇരിട്ടി ലയൺസ് ക്ലബ് ജനസമ്പർക്ക ജനസേവന പദ്ധതികൾ നടത്തി 

> **Lead Summary:** ഇരിട്ടി: ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചു ഇരിട്ടി ലയൺസ് ക്ലബ്‌ ജനസമ്പർക്ക ജനസേവന പദ്ധതികൾ നടത്തി. ലയൺസ് ഹാളിൽ നടന്ന പരിപാടി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ് റെജി തോമസ്‌ അധ്യക്ഷനായി. മുൻ ഡിസ്റ്റിക് ഗവർണർ അഡ്വ: ഡെന്നിസ് തോമസ്, പി ഗംഗാധരൻ, ചാക്കോ സി ജോസഫ്, അനൂപ് കെ ടി, കെ സുരേഷ് ബാബു, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്, ടി ഡി ജോസ്, വിജേഷ് ഓ, സുരേഷ് മിലൻ, വി പി സതീശൻ, ശ്രീജ മനോജ്, ജോസഫ് സ്കറിയ, ജോളി അഗസ്റ്റിൻ,ശ്രീജ അനൂപ്, ബിജോയ്‌ ഏ എം, എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: ലയൺസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചു ഇരിട്ടി ലയൺസ് ക്ലബ്‌ ജനസമ്പർക്ക ജനസേവന പദ്ധതികൾ നടത്തി. ലയൺസ് ഹാളിൽ നടന്ന പരിപാടി ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ വി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ് റെജി തോമസ്‌ അധ്യക്ഷനായി. മുൻ ഡിസ്റ്റിക് ഗവർണർ അഡ്വ: ഡെന്നിസ് തോമസ്, പി ഗംഗാധരൻ, ചാക്കോ സി ജോസഫ്, അനൂപ് കെ ടി, കെ സുരേഷ് ബാബു, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്, ടി ഡി ജോസ്, വിജേഷ് ഓ, സുരേഷ് മിലൻ, വി പി സതീശൻ, ശ്രീജ മനോജ്, ജോസഫ് സ്കറിയ, ജോളി അഗസ്റ്റിൻ,ശ്രീജ അനൂപ്, ബിജോയ്‌ ഏ എം, എന്നിവർ സംസാരിച്ചു.

ആഗോള ജീവകാരുണ്യ കൈത്താങ്ങു പദ്ധതി പ്രകാരം കീഴൂർ ബി ആർ സി വിദ്യാർത്ഥികൾക്കും രോഗികൾക്കും ധനസഹായം നൽകി. സംസ്ഥാനതല മികച്ച എൻ എസ് എസ് വോളന്റീർമാർക്കുള്ള അവാർഡ് കരസ്തമാക്കിയ സായന്ത് പി എസ്, ഇസബെൽ എന്നിവരെയും സംസ്ഥാനത്തെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനീഷ് കുമാറിനെയും മികച്ച ഓർഗാനിക് കർഷകൻ ബേബി തോമസ് കാസാങ്കാട്ടിലിനെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239198/iritty-lions-club)