---
title: "വനിതാ ശിശു വികസന വകുപ്പിൻ്റെ 'പോഷൻ മാ' ജില്ലാതല സമാപന ചടങ്ങ് ഇരിട്ടിയിൽ നടന്നു "
english_title: "  closing ceremony of 'Poshan Maa' of the Department of Women and Child Development was held at Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239208/closing-ceremony-of-poshan-maa-of-the-department-of-women-and-child-development-was-held-at-iritty"
published_at: "2024-09-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fad160f0412_maa.jpg"
keywords: []
---

# വനിതാ ശിശു വികസന വകുപ്പിൻ്റെ 'പോഷൻ മാ' ജില്ലാതല സമാപന ചടങ്ങ് ഇരിട്ടിയിൽ നടന്നു 

> **Lead Summary:** ഇരിട്ടി: വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ മാ 2024 ന്റെ ജില്ലാതല സമാപന ചടങ്ങ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പോഷകാഹര പ്രദർശനവും അങ്കണ വാടി പ്രവർത്തകരുടെ പോഷൻമായുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും നടന്നു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ഇരിട്ടി: വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള പോഷൻ മാ 2024 ന്റെ ജില്ലാതല സമാപന ചടങ്ങ് ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പോഷകാഹര പ്രദർശനവും അങ്കണ വാടി പ്രവർത്തകരുടെ പോഷൻമായുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും നടന്നു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന എം കണ്ടത്തിൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ബിന്ദു സി എ പദ്ധതി വിശദീകരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സ്വാദിഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ കെ എൻ പത്മാവതി, കെ സി രാജശ്രീ, ജോയിന്റ് ബി ഡി ഒ ദിവാകരൻ, സീനിയർ സൂപ്രണ്ട് അമർനാഥ്‌, പോഷൻ അഭിയാൻ ജില്ലാ കോർഡിനേറ്റർ അഭിജിത് സി പി, ഐ സി ഡി എസ് സൂപ്പർവൈസർ ജിസ്മി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുതൽ ഇരിട്ടി ബസ്റ്റാന്റ് വരെ അങ്കണ വാടി പ്രവർത്തകരുടെയും ജീവനക്കാരുടെയും സമാപന റാലിയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239208/closing-ceremony-of-poshan-maa-of-the-department-of-women-and-child-development-was-held-at-iritty)