---
title: "ഐസിപി 2021 സർവെക്ക് തുടക്കമായി"
english_title: "Icp survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23921/icp-survey"
published_at: "2022-02-02T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9e6674d5b3_images - 2022-02-02T073307.741.jpeg"
keywords: []
---

# ഐസിപി 2021 സർവെക്ക് തുടക്കമായി

> **Lead Summary:** ഇന്റർനാഷണൽ കമ്പാരിസൺ പ്രോഗ്രാം (ഐസിപി) 2021 ന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിലും കടകളിലും തുടക്കമായി.

## Article Content

ഇന്റർനാഷണൽ കമ്പാരിസൺ പ്രോഗ്രാം (ഐസിപി) 2021 ന്റെ ഭാഗമായുള്ള വിവര ശേഖരണത്തിന് തെരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളിലും കടകളിലും തുടക്കമായി.

വാങ്ങൽശേഷി തുല്യത അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐസിപി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, ലോകബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഐസിപി റിപ്പോർട്ട് തയ്യാറാക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ എന്യൂമറേറ്റർമാർ മാർക്കറ്റുകളും കടകളും സന്ദർശിച്ച് പ്രധാനപ്പെട്ട മുഴുവൻ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും വില ശേഖരിക്കും.

പച്ചക്കറികൾ, പഴങ്ങൾ, മറ്റു ഭക്ഷ്യവസ്തുക്കൾ, തുണിത്തരങ്ങൾ, ചെരുപ്പ്, ഫർണിച്ചറുകൾ, പെയിന്റിങ് സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മരുന്നുകൾ, മോട്ടോർ വാഹനങ്ങൾ, മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ, ബാഗ്, കുട, വാച്ച്, സ്വർണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്. 2021 ൽ വിനിമയം നടന്നിട്ടുള്ള ഉൽപ്പന്നങ്ങളുടെ 2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള വിലയാണ് അതാതു മാസങ്ങളിൽ ശേഖരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23921/icp-survey)