---
title: "രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞു"
english_title: "3rd wave of corona virus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23922/3rd-wave-of-corona-virus"
published_at: "2022-02-02T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9e8a17a54d_images - 2022-02-02T074238.056.jpeg"
keywords: []
---

# രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞു

> **Lead Summary:** രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷ്യത്തില്‍ താഴെയാകാനാണ് സാധ്യത.

## Article Content

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷ്യത്തില്‍ താഴെയാകാനാണ് സാധ്യത.

എന്നാല്‍ പ്രതിദിന മരണനിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്നലെ ആയിരത്തിന് മുകളിലായിരിന്നു പ്രതിദിന മരണനിരക്ക്. ഡോക്ടര്‍മാരുടെ പരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗതീവ്രത കൂടിയ മഹാരാഷ്ട്ര, കര്‍ണ്ണാടക അടക്കമുള്ളയിടങ്ങളില്‍ ജാഗ്രത പുലര്‍ത്താനും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയംസംസ്ഥാനത്തും കോവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യ വകുപ്പ് പറയുമ്ബോഴും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തില്‍ താഴുന്നില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടായ നേരിയ കുറവ് മാത്രമാണ് ആശ്വാസം. സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മൂന്നാം തരംഗം അവസാനിക്കുന്നുവെന്ന സൂചനകള്‍ പ്രകടമാണെങ്കിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല.കഴിഞ്ഞ ദിവസം ഒന്നേകാല്‍ ലക്ഷത്തോളം സാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്ന് അമ്ബത്തിരണ്ടായിരത്തിനടുത്ത് ആളുകള്‍ രോഗികളായി. കൂടുതല്‍ രോഗികളുണ്ടായിരുന്ന തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം പകുതിയായി കുറഞ്ഞു. എറണാകുളത്തും തൃശൂരും രോഗവ്യാപനത്തിന് കാര്യമായ കുറവില്ല. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടുത്തയാഴ്ചയോടെ കുറയുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അമ്ബതിനോട് അടുത്ത ടിപിആര്‍ നാല്‍പത്തിരണ്ടായി കുറഞ്ഞു. ഇത് രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്നതയാണ് സൂചിപ്പിക്കുന്നത്.അതിനിടെ വിദേശികള്‍ക്കുണ്ടായിരുന്ന ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവുവരുത്തി. ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. ഇവര്‍ കേന്ദ്രത്തിന്റെ പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

ആശുപത്രിയില്‍ സൗകര്യങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടക്കരുതെന്ന നിര്‍ദേശവും ആരോഗ്യമന്ത്രി നല്‍കി. നിലവില്‍ 57 ശതമാനത്തോളം ഐസിയു കിടക്കകളും 84 ശതമാനം വെന്റിലേറ്ററുകളും ഒഴിവുണ്ട്. നിലവിലെ രോഗവ്യാപനം ഒന്നോ രണ്ടോ ആഴ്ചയോടെ കുറയുന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23922/3rd-wave-of-corona-virus)