---
title: "കണ്ണൂർ തലശ്ശേരിയിൽ വീട്ടിൽ  വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239222/kannur"
published_at: "2024-10-01T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb86dc20f8a_IMG-20241001-WA0028.jpg"
keywords: []
---

# കണ്ണൂർ തലശ്ശേരിയിൽ വീട്ടിൽ  വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു

> **Lead Summary:**  **കണ്ണൂർ** : തലശ്ശേരിയിൽ വീട്ടിൽ ഒളിപ്പിച്ച വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു തലശ്ശേരി തിരുവങ്ങാട് മണോളിക്കാവിന് സമീപത്തുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ 2 വാളുകൾ 1 പേനാക്കത്തി എന്നീ മാരകായുധങ്ങൾ കണ്ടെത്തി.

## Article Content

 **കണ്ണൂർ** : തലശ്ശേരിയിൽ വീട്ടിൽ ഒളിപ്പിച്ച വാളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു തലശ്ശേരി തിരുവങ്ങാട് മണോളിക്കാവിന് സമീപത്തുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ 2 വാളുകൾ 1 പേനാക്കത്തി എന്നീ മാരകായുധങ്ങൾ കണ്ടെത്തി.

വ്യാജവാറ്റ് നടത്തിയ ആളുകൾ തമ്മിലുണ്ടായ വഴക്കിൽ രഘു എന്നയാൾ കൊല്ലപ്പെട്ടതിൽ അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സംരക്ഷണം നൽകിയ രൺദീപ്, 29 വയസ്സ് മുരിക്കോളിൽ ഹൗസ് വയലളം എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ടിയാനെ പിന്നീട് ബന്ധു വീട്ടിൽ നിന്നും തലശ്ശേരി പോലീസും അങ്കമാലി പോലീസും കൂടി അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239222/kannur)