---
title: " ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി"
english_title: "Train cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23924/train-cancelled"
published_at: "2022-02-02T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9ec2f6f1cc_images - 2022-02-02T075749.160.jpeg"
keywords: []
---

#  ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി

> **Lead Summary:** കൊച്ചി: ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി. ആറിനും സര്‍വീസുണ്ടാകില്ല.

## Article Content

കൊച്ചി: ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് റദ്ദാക്കി. ആറിനും സര്‍വീസുണ്ടാകില്ല.

ലോകമാന്യതിലക്- എറണാകുളം തുരന്തോ 5, 8 തീയതികളില്‍ റദ്ദാക്കി.

ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസ് ഏഴിനും റദ്ദാക്കി.

അതേസമയം, 3, 4, 5, 6 തീയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും.

5, 6, 7, 8 തീയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി, പനവേലില്‍ നിന്നു യാത്ര തുടങ്ങും. ആറിനുള്ള കൊച്ചുവേളി- ലോകമാന്യതിലക് എക്സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഏഴിനുള്ള ലോകമാന്യതിലക്-കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23924/train-cancelled)