നടൻ രജനികാന്ത് ആശുപത്രിയില്‍

നടൻ രജനികാന്ത് ആശുപത്രിയില്‍
Oct 1, 2024 09:08 AM | By sukanya

ചെന്നൈ: നടൻ രജനികാന്ത് ആശുപത്രിയില്‍. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയാണെന്ന് താരം പറഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. "ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എൻ്റെ സുഹൃത്ത് മിസ്റ്റർ രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെ" എന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു. ലോകേഷ് കനകരാജ് ചിത്രം കൂലിയുടെ ചിത്രീകരണത്തിരക്കിലാണ് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ മുതിർന്ന ചലച്ചിത്ര പ്രവർത്തകരായ എസ്പി മുത്തുരാമൻ, എവിഎം ശരവണൻ എന്നിവരെ അദ്ദേഹം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ജയ് ഭീം സംവിധായകൻ ടിജെ ജ്ഞാനവേലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന വേട്ടയ്യൻ ഒക്ടോബർ 10ന് തിയറ്ററുകളിലെത്തും. ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ-എസ്.ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍.

Rejanicanth

Next TV

Related Stories
അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

Oct 1, 2024 12:24 PM

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്

അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന...

Read More >>
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

Oct 1, 2024 12:11 PM

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് അവധി നൽകും: വിദ്യാഭ്യാസ...

Read More >>
വയോജന ദിനാഘോഷം സംഘടിപ്പിച്ചു

Oct 1, 2024 11:55 AM

വയോജന ദിനാഘോഷം സംഘടിപ്പിച്ചു

വയോജന ദിനാഘോഷം...

Read More >>
പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന് തീപിടിച്ചു

Oct 1, 2024 11:43 AM

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന് തീപിടിച്ചു

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണറുടെ ഷാളിന്...

Read More >>
 മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Oct 1, 2024 11:36 AM

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി...

Read More >>
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

Oct 1, 2024 11:11 AM

വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി

വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില...

Read More >>