---
title: "സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിര്‍ത്തുന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239265/thiruvanaththapuram"
published_at: "2024-10-01T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb83117ec92_Screenshot_20241001-103317_Samsung_Internet.jpg"
keywords: []
---

# സംസ്ഥാനത്ത് പ്രിന്റഡ് ലൈസൻസ് നിര്‍ത്തുന്നു

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് പ്രിന്റഡ് ലൈന്‍സന്‍സ് നിര്‍ത്തുന്നു.ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം. ആദ്യ ഘട്ടമായി ലൈസന്‍സ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആര്‍ സി ബുക്ക് പ്രിന്റിംഗും നിര്‍ത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് പ്രിന്റഡ് ലൈന്‍സന്‍സ് നിര്‍ത്തുന്നു.ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം. ആദ്യ ഘട്ടമായി ലൈസന്‍സ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആര്‍ സി ബുക്ക് പ്രിന്റിംഗും നിര്‍ത്തുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

ആധാര്‍ കാഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മതി. പുതിയ തീരുമാനത്തോടെ ലൈസന്‍സ് പ്രിന്‍ന്റിംഗ് നിര്‍ത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറുകയാണ് കേരളം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239265/thiruvanaththapuram)