---
title: "കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു"
english_title: "Hacked to death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23927/hacked-to-death"
published_at: "2022-02-02T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9f16b3b8c6_images - 2022-02-02T081958.120.jpeg"
keywords: []
---

# കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു

> **Lead Summary:** കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കുത്തേറ്റ് മരിച്ചത്.

## Article Content

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. പാറോപ്പടി സ്വദേശി ഫൈസലാണ് കുത്തേറ്റ് മരിച്ചത്.

നരിക്കുനി സ്വദേശി ഷാനവാസാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം.

ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഷാനവാസ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണ് നിഗമനം. അടുത്ത സുഹൃത്തുക്കളായ ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് വിവരം.

സ്റ്റേഷനു സമീപത്തെ ഫുട്പാത്തില്‍വച്ചാണ് സംഭവം. കുത്തിയയാള്‍ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറിയെങ്കിലും ഓട്ടോത്തൊഴിലാളികളും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഫൈസലിന്റെ മൃതദേഹം ബീച്ച്‌ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23927/hacked-to-death)