---
title: "ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന"
english_title: "Omicron variant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23931/omicron-variant"
published_at: "2022-02-02T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9f406ee8f0_images - 2022-02-02T083116.464.jpeg"
keywords: []
---

# ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

> **Lead Summary:** ന്യൂഡല്‍ഹി: ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

## Article Content

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

ഒമിക്രോണിന്‍റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപ വകഭേദത്തിനെന്നാണ് ലോകാരോഗ്യസംഘടന പറയുന്നന്നത്.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്‍്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് പകരാന്‍ ശേഷിയുള്ള ഒമിക്രോണ്‍ ദിവസങ്ങള്‍ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു. എന്നാല്‍ അപകടകാരിയല്ലാത്തതിനാല്‍ രോ​ഗികളുടെ എണ്ണം വളരെയധികം കൂടിയെങ്കിലും ​ആശുപത്രിവാസം ആവശ്യമുള്ളവരും ​ഗുരുതരാവസ്ഥയിലെത്തുന്നവരും കുറഞ്ഞു. ഐസിയു, വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടവരിലെ എ‌ണ്ണം കുറഞ്ഞതും ആശ്വാസമായിരുന്നു.

ഈ ആശ്വാസത്തിനിടയ്ക്കാണ് പുതിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘനട രംഗത്തെത്തിയത്. വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോ​ഗികളുടെ എണ്ണം കുതിക്കും. രോ​ഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും നല്‍കി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

അതിനിടെ ആശ്വാസം പകര്‍ന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. രോഗമുക്തരാവുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാല്‍ കേരളം കൊവിഡ് പാരമ്യഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇനി കേസുകള്‍ കുറയുമെന്ന് വിദ​ഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറു ദിവസവും അമ്ബതിനായിരത്തിന് മുകളിലാണ് കേസുകള്‍. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നു. എന്നാല്‍ മരണനിരക്ക് കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് നവജാതശിശുക്കളും ഉള്‍പ്പെടുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23931/omicron-variant)