സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം

സിദ്ദിഖ് ഒളിവിൽ തന്നെ; നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം
Oct 1, 2024 02:17 PM | By Remya Raveendran

തിരുവനന്തപുരം :  സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടൻ സിദ്ദിഖിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ അന്വേഷണസംഘം. നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അതേസമയം കോടതിവിധി അനുകൂലമായിട്ടും സിദ്ദിക്കിപ്പോഴും ഒളിവിൽ തുടരുകയാണ്. അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിർദേശം.

ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥർ സിദ്ദിഖിന് നോട്ടീസ് അയക്കും. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ആകും സിദ്ദിഖ് ഹാജരാവുക. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിചാരണ കോടതിക്ക് സിദ്ദിഖിക്കിന് ജാമ്യം നൽകാം. അതേസമയം സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനും പരാതിക്കാരിക്കും സുപ്രീംകോടതി അവസരം നൽകിയിരുന്നു. അതിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സിദ്ദിഖ് സമയം തേടിയാൽ സുപ്രീംകോടതി അതും അനുവദിച്ചേക്കും.

അങ്ങനെ കേസ് നീണ്ടുപോയാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും തുടരാനാണ് സാധ്യത. സിദ്ദിഖിന്റെ ആവശ്യം അംഗീകരിച്ചു മുൻകൂർ ജാമ്യം നൽകിയാലും വ്യവസ്ഥകൾ നിശ്ചയിക്കാൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടേക്കും. രാജ്യം വിട്ടുപോകരുതെന്നോ, ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്കും മുൻപാകെ ഹാജരാകണം എന്നോ വ്യവസ്ഥകൾ വയ്ക്കാം. അഥവാ ഹർജി തള്ളുകയാണെങ്കിൽ സംസ്ഥാന സർക്കാരിന് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാം.

പിന്നീട് സ്ഥിരം ജാമ്യത്തിനും ഇടക്കാല ജാമ്യത്തിനും കോടതിയെ സമീപിക്കേണ്ടിവരും. നിലവിൽ കേസന്വേഷണം അവസാന ഘട്ടത്തിലാണ്. സിദ്ദിഖിനെ ചോദ്യം ചെയ്ത ശേഷം ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തിരുവനന്തപുരം :

Siddikcase

Next TV

Related Stories
കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Oct 1, 2024 04:33 PM

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം...

Read More >>
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Oct 1, 2024 04:13 PM

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ്...

Read More >>
നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

Oct 1, 2024 03:46 PM

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ...

Read More >>
തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 1, 2024 03:35 PM

തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്...

Read More >>
ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; പരമ്പര തൂത്തുവാരി

Oct 1, 2024 03:15 PM

ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; പരമ്പര തൂത്തുവാരി

ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; പരമ്പര തൂത്തുവാരി...

Read More >>
പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

Oct 1, 2024 03:02 PM

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ...

Read More >>
Top Stories










News Roundup