---
title: "മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്'  ആദരം  ഒരുക്കുന്നു"
english_title: "Mambarathbalan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239352/mambarathbalan"
published_at: "2024-10-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbba9d3b351_1000029330.jpg"
keywords: []
---

# മമ്പറത്ത് 'ബാലൻ നാമധാരികൾക്ക്'  ആദരം  ഒരുക്കുന്നു

> **Lead Summary:** **കണ്ണൂർ: **മമ്പറത്തും പരിസരത്തുമുള്ള ബാലൻ നാമധാരികൾക്ക് ഒക്ടോബർ 5 ന് ( ശനിയാഴ്ച ) മമ്പറത്ത് ആദരം ഒരുക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളൂടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആൾ കേരള ആർട്ടിസാൻ ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിലാണ് ആദരം ഒരുക്കുന്നതെന്ന് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മമ്പറം ദിവാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

## Article Content

**കണ്ണൂർ: **മമ്പറത്തും പരിസരത്തുമുള്ള ബാലൻ നാമധാരികൾക്ക് ഒക്ടോബർ 5 ന് ( ശനിയാഴ്ച ) മമ്പറത്ത് ആദരം ഒരുക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളൂടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആൾ കേരള ആർട്ടിസാൻ ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിലാണ് ആദരം ഒരുക്കുന്നതെന്ന് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മമ്പറം ദിവാകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിനിടെ മർദ്ദനവും ജയിൽവാസവും  ഉൾപെടെയുള്ള ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന ബാലൻ നാമധാരികൾക്കാണ്   ആദരം ഒരുക്കുന്നത് . ഒക്ടോബർ 5 ന് ശനിയാഴ്ച വൈകിട്ട് 5 ന് മമ്പറത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ കെ.പി.സി.സി. നേതാവും  യു.ഡി.എഫ് ചെയർമാനുമായ എം.എം.ഹസ്സൻ 70 ഓളം ബാലൻ മാരെ ആദരിക്കുമെന്ന് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മമ്പറം ദിവാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എം.വി ബാലൻ, പാലക്കണ്ടി ബാലൻ, എം.സി. ബാലൻ, കോമത്ത് ബാലൻ, കെ.കെ. ബാലൻ, മാവിലായി ബാലൻ, പി.ബാലൻ, കെ.വി.കെ.ബാലൻ എന്ന ഗാന്ധി ബാലൻ, എം. ബാലൻ, പൊന്നമ്പത്ത് ബാലൻ, വൈശ്യൻ ബാലൻ തുടങ്ങി മമ്പറം, പിണറായി, കോട്ടം,പെരളശേരി, ,മൈലുള്ള മെട്ട പാനുണ്ട,, ഉൾപെടെ  പ്രദേശങ്ങളിലുമുള്ള ബാലന്മാരാണ് ആദരം ഏറ്റുവാങ്ങുന്നത്.

മരിച്ചു പോയവരെയും ചടങ്ങിൽ അനുസ്മരിക്കും..പ്രമുഖ കോൺഗ്രസ് നേതാക്കളായ കെ. പ്രമോദ്, രാജീവൻ എളയാവൂർ, ചന്ദ്രൻ തില്ലങ്കേരി, സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ടുമാരും സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239352/mambarathbalan)