മാലിന്യമുക്തം നവകേരളം ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും

മാലിന്യമുക്തം നവകേരളം ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും
Oct 1, 2024 05:02 PM | By Remya Raveendran

പേരാവൂർ :   ശുചിത്വ മാതൃകകൾ നാളെ(ബുധൻ)നാടിന് സമർപ്പിക്കും.  ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ ശുചിത്വ മാതൃകകൾ ബുധനാഴ്ച നാടിന് സമർപ്പിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 38 ലക്ഷം രൂപ ചിലവിൽ നിടുംപൊയിൽ ചുരത്തിൽ നിർമിച്ച ശുചിത്വവേലിയും കണിച്ചാർ പഞ്ചായത്ത് 29 മൈലിൽ നിർമിച്ച ശുചിത്വപാർക്കും ജില്ലാതല പരിപാടിയായി നാടിന് സമർപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും കലക്റ്റർ അരുൺ കെ വിജയൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ എന്നിവർ പങ്കെടുക്കും. പേരാവൂർ പഞ്ചായത്ത് കുനിത്തലയിൽ നിർമിച്ച എം സി എഫ്,മുഴക്കുന്ന് പഞ്ചായത്ത് കല്ലേരിമലയിലെ പാതയോരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ, മാലൂർ പഞ്ചായത്ത് തൃക്കടാരിപൊയിലിൽ നിർമിച്ച തുമ്പൂർമുഴി,കൊട്ടിയൂർ പഞ്ചായത്ത് പാൽചുരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ, കേളകം പഞ്ചായത്ത് കേളകം ടൗണിൽ ഒരുക്കുന്ന "സൗന്ദര്യ വൽക്കരണം", കോളയാട് പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ബയോബിന്നുകളുടെ കൈമാറ്റം എന്നിവയും ഒക്ടോബർ രണ്ടിന് നടക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വിവധ വാർഡുകളിലായി തുണിസഞ്ചി വിതരണം, ഹരിത വിദ്യാലയം, ഹരിത അംഗനവാടികൾ, പാതയോര സൗന്ദര്യ വൽക്കരണം,ഹരിത സ്ഥാപനങ്ങൾ തുടങ്ങിയ മാതൃകകളും ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Malinyamuktham

Next TV

Related Stories
കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ച് വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ

Oct 1, 2024 06:50 PM

കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ച് വാളത്തോട് ശ്രേയസ് യൂണിറ്റ് അംഗങ്ങൾ

കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ച് വാളത്തോട് ശ്രേയസ് യൂണിറ്റ്...

Read More >>
സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു

Oct 1, 2024 06:45 PM

സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു

സഞ്ചരിക്കുന്ന റേഷൻ കട മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു...

Read More >>
ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Oct 1, 2024 06:36 PM

ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഏലപ്പീടികയിൽ ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു

Oct 1, 2024 06:27 PM

കണ്ണൂർ നഗരത്തിൽ കാറിന് തീപിടിച്ചു

കണ്ണൂർ നഗരത്തിൽ കാറിന്...

Read More >>
കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

Oct 1, 2024 04:33 PM

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം...

Read More >>
കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

Oct 1, 2024 04:13 PM

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പൊലീസ്...

Read More >>
Top Stories










News Roundup