---
title: "24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്"
english_title: "Covid 19 update india feb 02"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23949/covid-19-update-india-feb-02"
published_at: "2022-02-02T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa07dd8aaa5_images - 2022-02-02T095545.975.jpeg"
keywords: []
---

# 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്

> **Lead Summary:** ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്. 1,61,386 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു.

## Article Content

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്. 1,61,386 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പറയുന്നു.

17,42,793 സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴാണിത്. 1.67 ലക്ഷം പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്.

1,733 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

2,81,109 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16,21,603 ആയി.

അതേസമയം, ഇതുവരെ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകളുടെ എണ്ണം 167.29 കോടിയായി.

കേരളത്തില്‍ ഇന്നലെ 52,887 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 14,372 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23949/covid-19-update-india-feb-02)