---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വയോജന ദിനാചരണവും ബ്ലോക്ക്കൺവെൻഷനും"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239499/peravoor"
published_at: "2024-10-02T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcbeba0570d_IMG-20241002-WA0009.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വയോജന ദിനാചരണവും ബ്ലോക്ക്കൺവെൻഷനും

> **Lead Summary:** **പേരാവൂർ** : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വയോജന ദിനാചരണവും ബ്ലോക്ക് കൺവെൻഷനും പേരാവൂർ റോബിൻ ഹാളിൽ കെ സുരേഷ് മാസ്റ്റർ ഇരിട്ടി ഉദ്ഘാടനം ചെയ്തു. KSSPU പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ** : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് വയോജന ദിനാചരണവും ബ്ലോക്ക് കൺവെൻഷനും പേരാവൂർ റോബിൻ ഹാളിൽ കെ സുരേഷ് മാസ്റ്റർ ഇരിട്ടി ഉദ്ഘാടനം ചെയ്തു. KSSPU പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.വി മുരളീധരൻ സ്വാഗതം പറഞ്ഞു. കെ എസ് എസ് പി യു കണ്ണൂർ ജില്ല ജോയിൻ സെക്രട്ടറി കെ എം ബാലചന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം ജോസ് അലക്സാണ്ടർ വയോജന ദിന സന്ദേശം നൽകി. പി തങ്കപ്പൻ മാസ്റ്റർ കൊട്ടിയൂർ, പി പി വ്യാസ്ഷ കേളകം, കെ ബാലകൃഷ്ണൻ പേരാവൂർ, എൻ വിജയൻ കോളയാട്, കെ കെ കുഞ്ഞിക്കണ്ണൻ മാലൂർ, എം ബാലകൃഷ്ണൻ മുഴക്കുന്ന്, വി എ ശിവദാസൻ മാസ്റ്റർ ട്രഷറർ, എം അനന്തൻ മാസ്റ്റർ പേരാവൂർ, ബ്ലോക്ക് ഉപസമിതി കൺവീനർമാരായ പി സരോജിനി സാംസാരികവേദി, വി വി വത്സല വനിതാവേദി, എം രാജൻ സാന്ത്വനം, ജോർജ് മാത്യു മാസ്റ്റർ പേരാവൂർ, വി രഘുനാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സർവീസ് പെൻഷൻകാരുടെ അവകാശ- ആനുകൂല്യങ്ങൾ ഉൾപ്പെടെ വിവധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 10 ന് കെ.എസ്.എസ്.പി.യു നടത്തുന്ന കണ്ണൂർ ജില്ലാ കലക്ടറേറ്റ് മാർച്ചും ധർണയും, നവംബർ ഒന്ന് കേരളപ്പിറവി - ശ്രേഷ്ഠ ഭാഷാ ദിന പരിപാടിയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239499/peravoor)