---
title: "അഭിമുഖം ഒക്ടോബര്‍ 11 ന്"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239503/interview"
published_at: "2024-10-02T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcc1944f550_images_(7).jpeg"
keywords: []
---

# അഭിമുഖം ഒക്ടോബര്‍ 11 ന്

> **Lead Summary:** **കണ്ണൂര്‍**: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ആറാമത് എന്‍സിഎ-എസ്ടി)(കാറ്റഗറി നമ്പര്‍: 487/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 11 ന് നടത്തും.

## Article Content

**കണ്ണൂര്‍**: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ആറാമത് എന്‍സിഎ-എസ്ടി)(കാറ്റഗറി നമ്പര്‍: 487/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 11 ന് നടത്തും.

ഉദ്യോഗാര്‍ത്ഥിക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ അവരുടെ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ. ഒടിവി സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239503/interview)