---
title: "മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം."
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239602/manathana"
published_at: "2024-10-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcfef75fdff_IMG-20241002-WA0031.jpg"
keywords: []
---

# മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം.

> **Lead Summary:** **മണത്തണ**: ചപ്പാരം ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 3 വ്യാഴാഴ്ച്ച ആരംഭിക്കും. പത്ത് ദിവസത്തെ വിവിധ കലാപരിപാടികളും ദശമി ദിവസം വിദ്യാരംഭ ചടങ്ങുകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

## Article Content

**മണത്തണ**: ചപ്പാരം ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 3 വ്യാഴാഴ്ച്ച ആരംഭിക്കും. പത്ത് ദിവസത്തെ വിവിധ കലാപരിപാടികളും ദശമി ദിവസം വിദ്യാരംഭ ചടങ്ങുകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന സമ്മേളനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവ്വഹിക്കും. വിവിധ ദിവസങ്ങളിൽ നൃത്ത നൃത്യങ്ങൾ , സ്വരമഞ്ജരി, ഗാനസുധ, കലാമൃതം, തരംഗിണി കോമഡി സ്കിറ്റ്, നൃത്ത സംഗീത നിശ എന്നിവ നടക്കും.

ഒക്ടോബർ 12 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് വടകര വരദയുടെ നാടകം 'അമ്മമഴക്കാറ്' ഉണ്ടായിരിക്കും. ഒക്ടോബർ 13 ദശമി നാളിൽ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. വാരണാസി മാധവൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.

നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കേളകത്ത് നടത്തിയ പത്രസമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ, സെക്രട്ടറി സി വിജയൻ, ആഘോഷ കമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, ജോയിൻ സെക്രട്ടറി മുകുന്ദൻ മാസ്റ്റർ, ട്രഷറർ കോലൻചിറ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239602/manathana)