---
title: "  ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "Ganthijayanthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239610/ganthijayanthi"
published_at: "2024-10-02T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd04a621523_1000029571.jpg"
keywords: []
---

#   ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **കരിക്കോട്ടക്കരി : **ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു.

## Article Content

**കരിക്കോട്ടക്കരി : **ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ചാക്കോ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മിനി വിശ്വനാഥൻ,ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര, ബെന്നി പുതിയാംപുറം,ജോയ് വടക്കേടം, ജോസ് കള പറമ്പിൽ, ബേബി ചിറ്റേത്ത്, ബിജു കുന്നുംപുറം, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജിതിൻ തോമസ്, അജയ് സെബാസ്റ്റ്യൻ,പി കെ ഓമന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239610/ganthijayanthi)