എസ്ബിഐയുടെ സെർവർ തകരാർ; ഒരുവിഭാ​ഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി

എസ്ബിഐയുടെ സെർവർ തകരാർ; ഒരുവിഭാ​ഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി
Oct 2, 2024 03:30 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അധ്യാപകരുടെയും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ട്രഷറിയിൽ നിന്നും ശമ്പളം ബാങ്കിലേക്ക് വന്നുവെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു. എസ്ബിഐയിലെ സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് വിതരണം തടസ്സപ്പെടാൻ കാരണമായത്. വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചു.

സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 26ന് ശമ്പളം ലഭിച്ചിരുന്നു. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരു മാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്. 

Sbiserverdown

Next TV

Related Stories
പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

Oct 2, 2024 04:54 PM

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും...

Read More >>
ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

Oct 2, 2024 04:11 PM

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രം

ഇരിട്ടി ഇക്കോ പാര്‍ക്ക് ജില്ലയിലെ ആദ്യ ഹരിത ടൂറിസം...

Read More >>
കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

Oct 2, 2024 04:01 PM

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം ; സുരേഷ് ഗോപി

കേന്ദ്രത്തിന് ഒരു വീഴ്ചയുമില്ല;വയനാട് സഹായം സംബന്ധിച്ച ചോദ്യം സംസ്ഥാന സർക്കാറിനോട് ചോദിക്കണം; സുരേഷ്...

Read More >>
മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2024 03:48 PM

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി മഹാത്മജി അനുസ്മരണ യോഗം...

Read More >>
സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

Oct 2, 2024 03:42 PM

സിസിടിവികൾ കമ്മീഷനിങ്ങ് ചെയ്തു

സിസിടിവികൾ കമ്മീഷനിങ്ങ്...

Read More >>
പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

Oct 2, 2024 03:38 PM

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ്...

Read More >>
Top Stories










News Roundup






Entertainment News