---
title: "പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി"
english_title: " Congress Committee Celebrates Gandhi Jayanthi At Maitri Bhavan In Perumkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239639/congress-committee-celebrates-gandhi-jayanthi-at-maitri-bhavan-in-perumkunnu"
published_at: "2024-10-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1cbb07062_g_j.jpg"
keywords: []
---

# പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ആഘോഷിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

> **Lead Summary:**  പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും അനുസ്മരണ പ്രഭാഷണം നടത്തിയും മൈത്രി ഭവനിലെ അമ്മമാർക്ക് മധുരം നൽകിയുമാണ് ഗാന്ധിജയന്തി ആഘോഷിച്ചത്. ഡി സി സി ജനറൽ സിക്രട്ടറി ബൈജു വർഗ്ഗീസ് ചടങ്ങുകൾ ഉദ്‌ഘാടനം ചെയിതു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 പേരാവൂർ: പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുന്ന മൈത്രി ഭവനിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും അനുസ്മരണ പ്രഭാഷണം നടത്തിയും മൈത്രി ഭവനിലെ അമ്മമാർക്ക് മധുരം നൽകിയുമാണ് ഗാന്ധിജയന്തി ആഘോഷിച്ചത്. ഡി സി സി ജനറൽ സിക്രട്ടറി ബൈജു വർഗ്ഗീസ് ചടങ്ങുകൾ ഉദ്‌ഘാടനം ചെയിതു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡണ്ട് സുധീപ് ജെയിംസ്, പൊയിൽ മുഹമ്മദ്, ഹരിദാസൻ ചോടത്ത്, കെ.എം.ഗിരീഷ് , സുബാഷ് ബാബു, സി.ജെ മാത്യു, വി. പ്രകാശൻ, മജീദ് അരിപ്പയിൽ, ബിജു ഓളാട്ടുപുറം, ഷാജി തെങ്ങുംപള്ളി, എ. കുഞ്ഞിരാമൻ നമ്പ്യാർ, നമേഷ് കുമാർ കെ.പി, ഷെഫീർ ചെക്യാട്ട്, പി.പി. അലി, സിബി ജോസഫ്, ജിജോ ആൻ്റണി, അമൽ ബാബുരാജ്, വി.ഡി ജോസ്, ഉമ്മർ പൊയിൽ, ഇ പത്മൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239639/congress-committee-celebrates-gandhi-jayanthi-at-maitri-bhavan-in-perumkunnu)