500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റില്‍

500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റില്‍
Oct 2, 2024 11:22 PM | By sukanya

തിരുവനന്തപുരം: ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി 500 രൂപയുടെ വ്യാജ നോട്ടുകളുമായെത്തിയ സ്ത്രീ അറസ്റ്റില്‍. ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്തിനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ.യുടെ ശാഖയില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. കാഴ്ചയില്‍ നോട്ടുകള്‍ക്ക് അസാധാരണത്വം തോന്നിയതിനേത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചു. വ്യാജനോട്ടാണെന്ന് ഉറപ്പുവരുത്തിയശേഷം ബാങ്ക് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ മാസം 28-നാണ് ഇവര്‍ സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയത്. നാട്ടിലേക്ക് വരുന്ന സമയത്ത് അവിടെവെച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശി സമ്മാനമായി 12,500 രൂപ നല്‍കിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 180,000 രൂപ മൂല്യം വരുന്ന 500-ന്റെ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. നടപടി പുര്‍ത്തിയാക്കി അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Woman arrested for carrying fake notes

Next TV

Related Stories
ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

Oct 3, 2024 09:20 AM

ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ

ഗാന്ധിജയന്തി ദിനത്തിൽ ബിവറേജിനടുത്തുള്ള കടയിൽ മദ്യവിൽപ്പന: യുവാവ്...

Read More >>
അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന

Oct 3, 2024 09:13 AM

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ സംഘടന

അമ്മയിൽ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല; കൂടുതൽ താരങ്ങൾ കുടുങ്ങിയേക്കും എന്ന ആശങ്കയിൽ...

Read More >>
സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്.

Oct 3, 2024 08:28 AM

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്.

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ...

Read More >>
വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

Oct 2, 2024 11:17 PM

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍...

Read More >>
മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം മൂന്നാം സ്ഥാനം ആറളം പഞ്ചായത്തിന്

Oct 2, 2024 11:14 PM

മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം മൂന്നാം സ്ഥാനം ആറളം പഞ്ചായത്തിന്

മഹാത്മ ഗോത്ര സമൃദ്ധി പുരസ്കാരം മൂന്നാം സ്ഥാനം ആറളം പഞ്ചായത്തിന്...

Read More >>
Top Stories